മൂരാട് പാലം ഗതാഗത നിയന്ത്രണം നീക്കി
പുതിയപാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാലം അടച്ചത്.

മൂരാട്: ദേശീയപാതയിലെ മൂരാട് പാലത്തിൽ നവംബർ 16 മുതൽ തുടർന്ന് വരുന്ന ഗതാഗത നിയന്ത്രണം ഇന്ന് അവസാനിച്ചു. പുതിയപാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാലം അടച്ചത്.
ചരക്കുവാഹനങ്ങൾക്ക് പൂർണമായും യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് ഭാഗികമായുമായിരുന്നു നിയന്ത്രണം ഉണ്ടായിരുന്നത്. വൈകിട്ട് ആറ് മുതൽ പിറ്റേന്ന് രാവിലെഎട്ടുവരെയാണ് പാലം അടച്ചിരുന്നത്. ഇന്നുമുതൽ ഈ നിയന്ത്രണം നീക്കി ഇരുപത്തിനാല് മണിക്കൂറും വാഹനങ്ങൾക്കായി പാലം തുറന്നു നൽകുകയായിരുന്നു.