ട്രാക്ടർ പരിശീലനവുമായി വകയാട് ഹയർ സെക്കന്ററി സ്കൂൾ
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് പരിശീലനം.

നടുവണ്ണൂർ:'വേലയിൽ വിളയുന്ന വിദ്യാഭ്യാസം' പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട് സ്കൗട്ട്, ഗൈഡ് നേതൃത്വത്തിൽ ട്രാക്ടർ പരിശീലനം സംഘടിപ്പിച്ചു. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും സാധ്യമാക്കുന്ന പദ്ധതിക്ക് മഹിളാ കിസാൻ സ്വാശാക്തീകരൺ പരിയോജനയാണ് നേതൃത്വം നൽകുന്നത്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പിൽ ഡോ.പി.ആബിദ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി ഗോവിന്ദൻകുട്ടി മാസ്റ്റർ, ഹെഡ്മിസ്ട്രസ് ടി. ബീന, മഹിളാ കിസാൻ സ്വാ ശാക്തീകരൺ ബാലുശ്ശേരി മേഖല കോഡിനേറ്റർ ഷൈനി.സി,ഗീത ബാബു എന്നിവർ സംസാരിച്ചു.സ്കൗട്ട് മാസ്റ്റർ എം. സതീഷ് കുമാർ സ്വാഗതവും റേഞ്ചർ ലീഡർ പ്രവിഷ ടി.കെ നന്ദിയും പറഞ്ഞു.