headerlogo
local

പന്തിരിക്കര ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു ജനം ദുരിതത്തിൽ

പകരം സംവിധാനമൊരുക്കാതെ കേന്ദ്രം പൊളിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്

 പന്തിരിക്കര ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു ജനം ദുരിതത്തിൽ
avatar image

NDR News

30 Nov 2022 06:07 AM

പന്തിരിക്കര: പന്തിരിക്കര ടൗണിൽ വർഷങ്ങളായി യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി. പകരം സംവിധാനം ഒരുക്കാതെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതാണ് ജനങ്ങൾക്ക് ദുരിതമായി മാറിയത്.കടിയങ്ങാട്- പൂഴിത്തോട് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി പന്തിരിക്കര ടൗണിൽ നടുവിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണു പൊളിച്ചു നീക്കിയത്. 

         റോഡിന്റെ ഇരു ഭാഗത്തും ഓവുചാലിന്റെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ സമീപത്തുള്ള കടകളിൽ പോലും കയറി നിൽക്കാൻ കഴിയില്ല. കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയ സ്ഥലത്ത് വാഹനങ്ങളും മറ്റും പാർക്ക് ചെയ്യുന്നത് കാരണം യാത്രക്കാർ റോഡിൽ തന്നെ നിൽക്കേണ്ട അവസ്ഥയാണ്. ഒരു ടാർപോളിൻ വലിച്ചു കെട്ടി യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാൻ താൽക്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

NDR News
30 Nov 2022 06:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents