ലഹരി ആവാം കളിയിടങ്ങളോട് ; തൃക്കുറ്റിശ്ശേരിയിൽ ഗോൾ ചലഞ്ച്
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തി വരുന്ന 2കോടി ഗോൾ ചലഞ്ചിൽ പങ്ക് ചേർന്ന് ഡി വൈ എഫ് ഐ.

വാകയാട് : ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഗോൾ ചലഞ്ച്' ക്യാമ്പയിൻ ഭാഗമായി ഡി വൈ എഫ് ഐ തൃക്കുറ്റിശ്ശേരി മേഖല കമ്മറ്റി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മേഖലാതല ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗം ടി പി വിനിൽ ഗോൾ അടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ദീർഘകാലമായി ഫുട്‌ബോൾ രംഗത്തുള്ള റഷീദ് മുഖ്യാതിഥിയായി.
മേഖല കമ്മറ്റി പ്രസിഡന്റ് ആർ ബി സാരംഗ് അധ്യക്ഷതയും യൂണിറ്റ് സെക്രട്ടറി അനുവിന്ദ് ബി ആർ സ്വാഗതവും പറഞ്ഞു.
മേഖല ജോ :സെക്രട്ടറി എ കെ അരുൺ, അതുൽ എ കെ, ജയകൃഷ്ണൻ, ആകാശ് മുരളി, എന്നിവർ നേതൃത്വം നൽകി.
കബീർ രാരാരി, രാമനുണ്ണി മാസ്റ്റർ, അനീഷ് മാസ്റ്റർ, പക്രൂട്ടി, ദാസൻ രാരാരി മറ്റ് കായിക -സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഗോൾ ചലഞ്ചിന്റെ ഭാഗമായി.