സിനിമാ സീരിയൽ നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ ഫീനിക്സ് സംഘം അനുശോചിച്ചു
പി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു

നൊച്ചാട്: ഇരുന്നൂറോളം സിനിമകളിൽ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ച് നമ്മെ വിട്ടുപിരിഞ്ഞ സിനിമാ സിരീയൽ നടൻ കൂടിയായ കൊച്ചുപ്രേമന് നൊച്ചാട് ചേർന്ന ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി.
പി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി രനീഷ് ഇ. പി. അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. കെ. രാഘവൻ, കെ. കെ. ഇബ്രാഹിം, പി. കെ. ശ്രീധരൻ, എൻ. കെ. യൂസഫ് എന്നിവർ സംസാരിച്ചു.