headerlogo
local

പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിൽ ലോകമണ്ണ് ദിനവും ലോകഭിന്നശേഷി വാരാചരണവും നടത്തി

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുഹമ്മദ് ഹബിൽ മണ്ണുകൊണ്ട് ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

 പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിൽ ലോകമണ്ണ് ദിനവും ലോകഭിന്നശേഷി വാരാചരണവും നടത്തി
avatar image

NDR News

06 Dec 2022 08:36 PM

  പൊയിൽക്കാവ് :പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിൽ ലോകമണ്ണ് ദിനവും ലോക ഭിന്ന ശേഷി വാരാചരണവും നടത്തി. "മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ" എന്ന സന്ദേശമുയർത്തി ഡിസംബർ 5 ന് ലോകമണ്ണ് ദിനത്തിൽ വിദ്യാലയാങ്കണത്തിൽ ഒരുക്കിയ ക്യാൻവാസിൽ ഭിന്ന ശേഷിക്കാരനായ മുൻ വിദ്യാർത്ഥി മുഹമ്മദ് ഹബിൽ മണ്ണുകൊണ്ട് ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

    ചിത്രകലാധ്യാപകൻ സുരേഷ് ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ജയലേഖ ടീച്ചർ മുഹമ്മദ് ഹാബിലിന് സ്നേഹോപഹാരം നൽകി മുഖ്യഭാഷണം നടത്തി.

  സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ് എം കെ ആശംസ അറിയിച്ചു. ഇതോടൊപ്പം വിദ്യാലയത്തിലെ കുട്ടികൾക്കായി ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി.

NDR News
06 Dec 2022 08:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents