കെ ആർ എഫ് എ ജില്ലാ കൺവെൻഷൻ നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് :കോഴിക്കോട് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ ആർ എഫ് എ ) സൗത്ത് ജില്ലാ കൺവെൻഷൻ കോഴിക്കോട് വ്യാപാരഭവനിൽ നടന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെ യ്തു.കെ ആർ എഫ് എ ജില്ലാ പ്രസിഡണ്ട് എ കെ മുഹമ്മദലി താമരശ്ശേരി അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രെഷറർ എം പി റുൻഷാദലി സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ ഹരികൃഷ്ണൻ, എ വി എം കബീർ, കെ പി സാക്കിർ,ടി കെ അബ്ദുൽ സലാം, പി സുനിൽ കുമാർ, ടി പി നിസാർ, കെ അബ്ദുൽ സലാം, എന്നിവർ പ്രസംഗിച്ചു.
വഴിയോരങ്ങളിൽ നടക്കുന്ന ഗുണമേൻമ കുറഞ്ഞ പാദരക്ഷാ വിൽപ്പന തടയണമെന്നും, ഓൺ ലൈൻ വ്യാപാരത്തിന് അനുമതി നൽകരുതെന്നും, പകരം സംവിധാനമില്ലാതെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം പിൻവലി ക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.