ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ തറമ്മൽ അങ്ങാടി ഉന്നത വിജയികളെ അനുമോദിച്ചു
ഇ. കെ. അഹ്മദ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ തറമ്മൽ അങ്ങാടിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൻ. കെ. അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഇ. കെ. അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
എൽ.എസ്.എസ് നേടിയ സംവേദ്, ഖദീജ സഹ, ലിയോണ എസ്. വിജയ്, ആരാധ്യ അഖിലേഷ്, തൻഹ മെഹറിൻ, ഹിന്തോള രമേശ്, ലുജ എസ് എം എന്നിവർക്കും യു.എസ്.എസ് നേടിയ ഫാദിയ നജീബ്, മുഹമ്മദ് സഫ്‌വാൻ, അമൽ റനൂഷ്, മുഹമ്മദ് ഇർഫാൻ എന്നിവർക്കും അവാർഡ് നൽകി.
സുഹൈൽ അരിക്കുളം, പൊയിലങ്ങൽ അമ്മത്, ഇ. കെ. ബഷീർ, ഹംസ മൗലവി, കെ. എം. അബ്ദുൽ സലാം, തറമ്മൽ അബ്ദുൽ സലാം, ടി. മുത്തു കൃഷ്ണൻ, റാസിൽ എം, ഷുഹൈബ് എം. പി, സിറാജ് എ. കെ, നൗഫൽ കെ. എന്നിവർ സംസാരിച്ചു. മനാഫ് തറമ്മൽ സ്വാഗതവും ഇ. കെ. കാസിം നന്ദിയും പറഞ്ഞു.