കൊയിലാണ്ടിയിൽ സഹയാത്രിക സൗഹൃദ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, ബ്ലഡ് ഡൊണേഷൻ കേരള എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

കൊയിലാണ്ടി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സഹയാത്രിക പെൺ സൗഹൃദ കൂട്ടായ്മ. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന ക്യാമ്പിൽ 40 പേർ രക്തദാനം നടത്തി. ബ്ലഡ് ഡൊണേഷൻ കേരള, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, കൗൺസിലർ രമേശൻ മാസ്റ്റർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. രക്തദാനം നടത്തിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 2017 ൽ ആരംഭിച്ച സഹയാത്രിക വേറിട്ട നിരവധി പ്രവർത്തനങ്ങളുമായി കൊയിലാണ്ടിയിൽ സജീവമാണ്.