രേഖകളില്ലാതെ പണവുമായി യുവാവ് പിടിയിൽ
7,26,000 രൂപയാണ് പിടിച്ചെടുത്തത്.
കുറ്റ്യാടി:വളയത്ത് രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു പണവുമായി യുവാവ് പിടിയിൽ. നരിക്കുനി പന്നിക്കോട്ടൂർ സ്വദേശിയാണ് പോലീസ് പിടിയിലായത്. ഇയാളുടെ സ്കൂട്ടറിൽ നിന്ന് 7,26,000 രൂപ പിടിച്ചെടുത്തു. ചെക്ക്യാട് ബാങ്ക് പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ആക്ടീവ സ്കൂട്ടർ കൈകാണിച്ച് നിർത്തി പരിശോധന നടത്തുകയായിരുന്നു. 500,2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.
താമരശ്ശേരി, തൊട്ടിൽപാലം, കല്ലാച്ചി, വളയം, നാദാപുരം, പാറക്കടവ് ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച പണമാണെന്ന് പോലീസ് പറഞ്ഞു. ഈ മേഖലയിൽ പണം വിതരണം നൽകേണ്ടവരുടെ പേരും മൊബൈൽ നമ്പറുകളും രേഖപ്പെടുത്തിയ പേപ്പറും പോലീസ് കണ്ടെത്തി.

