ഫീനിക്സ് സംഘം ലോകകപ്പ് ഫുട്‌ബോൾ ഓൺലൈൻ മെഗാ ക്വിസ് സംഘടിപ്പിച്ചു
മുൻ ലോകസഭാ മെമ്പർ പന്ന്യൻ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഫീനിക്സ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ഖത്തർ ലോകകപ്പ് മത്സരത്തെ ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുൻ ലോകസഭാ മെമ്പറും ഫുട്ബോൾ പ്രേമിയുമായ പന്ന്യൻ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
രനീഷ് ഇ. എം. സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ സനില ചെറുവറ്റ അധ്യക്ഷത വഹിച്ചു. 195 പേർ പങ്കെടുത്ത മത്സരം പി. കെ. സുരേഷ് നിയന്ത്രിച്ചു. മുഹമ്മദ് ഇർഷാദ് ഒരോങ്ങൽ മീത്തൽ ഒന്നാം സ്ഥാനവും അശ്വതി സുഗേഷ് രണ്ടാം സ്ഥാനവും അസ്ലം ശാമീർ മൂന്നാം സ്ഥാനവും നേടി. പി. കെ. ശ്രീധരൻ, വാർഡ് മെമ്പർ പി. എം. രജീഷ് എന്നിവർ സംസാരിച്ചു.