headerlogo
local

പു.ക.സ പയ്യോളി മേഖല കമ്മിറ്റി യു. എ. ഖാദർ അനുസ്മരണം

യു. എ. ഖാദർ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു

 പു.ക.സ പയ്യോളി മേഖല കമ്മിറ്റി യു. എ. ഖാദർ അനുസ്മരണം
avatar image

NDR News

28 Dec 2022 10:51 AM

തിക്കോടി: തീയിൽ വളർന്ന്, മരമായി പടർന്ന യു.എ. ഖാദർ എന്ന മഹാപ്രതിഭയുടെ ഓർമ്മകൾ ജ്വലിപ്പിച്ച് പു.ക.സ പയ്യോളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യു. എ. ഖാദർ അനുസ്മരണം. തിക്കോടിയിലെ ഖാദർ ഭവനമായ "സീതീസി"ലേക്കുള്ള റോഡിന് യു. എ. ഖാദർ റോഡ് എന്ന് നാമകരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ആർ. വിശ്വൻ, കെ. പി. ഷക്കീല, സന്തോഷ് തിക്കോടി, രാജീവൻ കെ. വി, രാജേഷ് ശങ്കർ എന്നിവർ സംസാരിച്ചു.

        തുടർന്ന് നടന്ന ഖാദർ പുസ്തകങ്ങളെയും കഥകളെയും കഥാപാത്രങ്ങളെയും സംബന്ധിച്ചുള്ള നവ എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'പെരുമയുടെ പൊരുൾ തേടി' ചർച്ച പ്രശസ്ത എഴുത്തുകാരി ബി. എം. സുഹറ ഉദ്ഘാടനം ചെയ്തു. കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി, ഇബ്രാഹിം തിക്കോടി, സോമൻ കടലൂർ, പുഷ്പൻ തിക്കോടി, ജി. ആർ. അനിൽകുമാർ, കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവ്, റസാക്ക് പള്ളിക്കര, രവി നവരംഗ്, ചന്ദ്രൻ മുദ്ര, ശ്രീനി ആശ്രയ, ഷൈനി വി. പി, അനുരാജ് വരിക്കാലിൽ എന്നിവർ സംസാരിച്ചു.

        വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത കവി ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്ത് പ്രതിരോധമാണെന്നും കാലിക സാഹചര്യത്തിൽ എഴുത്തുകാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രേമൻ എം. കെ. അധ്യക്ഷത വഹിച്ചു. കെ. ഇ. എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ: ഖദീജ മുംതാസ് അനുസ്മരണ പ്രഭാഷണം നടത്തി. രാമചന്ദ്രൻ വി. പി, ദീപ ഡി. ഓർഗ, ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന്, നമ്രത ഒരുക്കിയ 'ഗസൽ പെയ്തിറങ്ങുന്നു രാവ്' ഗാനമേളയും നടന്നു. സംഘാടന മികവു കൊണ്ടും, സദസ്സിന്റെ ഗാംഭീര്യം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.

NDR News
28 Dec 2022 10:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents