സർഗ്ഗ കലാസാംസ്‌കാരിക കായിക വേദി സർഗോത്സവം 2023 സംഘടിപ്പിച്ചു
വാർഡ് മെമ്പർ ബിന്ദു കൊല്ലരുകണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു
വാകയാട്: സർഗ്ഗ കലാസാംസ്‌കാരിക കായിക വേദിയുടെ പുതുവത്സരാഘോഷം സർഗോത്സവം 2023 വിവിധ കലാപരിപാടികൾക്കൊപ്പം, വെടിക്കെട്ടോടെ സമാപിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ബിന്ദു കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ. സംഗീത അധ്യക്ഷത വഹിച്ചു. വി. പി. ശ്യാകുമാർ, കെ. എം. ബാബു എന്നിവർ സംസാരിച്ചു. അഖിലേന്ത്യ റഗ്ബി അണ്ടർ പതിനാല് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് കേരള ടീമിന് മൂന്നാം സ്ഥാനം നേടിയ ടീം അംഗം എം. കെ. അലൻ കൃഷ്ണ, ഫിഫ വേൾഡ് കപ്പ് പ്രവചനമത്സര വിജയികൾ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പരിപാടിക്ക് സെക്രട്ടറി വിമൽ രാജ് സ്വാഗതവും, കെ. പി. ജയരാജൻ നന്ദിയും പറഞ്ഞു.

