headerlogo
local

ഉത്സവം കൊടിയേറി ;തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രം

ജനുവരി 26 മുതൽ ഫിബ്രവരി 1 വരെയാണ് ഉത്സവാഘോഷച്ചടങ്ങു കൾ.

 ഉത്സവം കൊടിയേറി ;തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രം
avatar image

NDR News

26 Jan 2023 04:12 PM

  തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി.

   ജനുവരി 26 മുതൽ ഫിബ്രവരി 1 വരെയാണ് ഉത്സവാഘോഷ ച്ചടങ്ങുകൾ. ജനുവരി 27ന് രാത്രി 8 മണിക്ക് കൊല്ലം അനശ്വരയുടെ നാടകം "അമ്മ മനസ്സ്", 29 ന് ഗ്രാമോത്സവം, 30 ന് ഭക്തജനങ്ങൾ മുത്തപ്പനും ഭഗവതിക്കും സമർപ്പി ക്കുന്ന പുത്തരി മഹോത്സവം (പൊങ്കാല സമർപ്പണം) 31 ന് പുന:പ്രതിഷ്ഠാദിന ചടങ്ങുകൾ.

  ഫിബ്രവരി 1 ന് വെള്ളാട്ട്, ഗുളികൻ തിറ, ഭഗവതി തിറ, അവകാശ വരവുകൾ, താലപ്പൊലി വരവ് എന്നിവയും രാത്രി 12 മണിക്ക് കെട്ടിക്കൂടൽ ചടങ്ങോട് കൂടി ഉത്സവം സമാപിക്കും.

NDR News
26 Jan 2023 04:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents