ഗാന്ധി സ്മൃതി ദീപം തെളിക്കും
ഇന്ന് വൈകീട്ട് 6 മണിക്ക് മേഖലാ കോൺഗ്രസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ സ്മൃതി ദീപം തെളിയിക്കും.
മന്ദംകാവ് :മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി വെങ്ങളത്ത് കണ്ടി കടവിൽ ഇന്ന് വൈകീട്ട് 6 മണിക്ക് മേഖലാ കോൺഗ്രസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി ദീപം തെളിയിക്കും.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ത്തോടനുബന്ധിച്ചുള്ള ദേശീയോദ്ഗ്രഥന സംഗമവും ഇതിനോടൊപ്പം നടത്തുന്നതാണ്.
രാവിലെ വെങ്ങളത്ത് കണ്ടി കടവിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയുടെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി. സത്യൻ കുളിയാപ്പൊയിൽ, ശ്രീധരൻ മപ്പുറത്ത്, അജിത് കുമാർ വി പി, നുസ്റത്ത് ബഷീർ, സന്ദീപ് അരിക്കുളം, ബഷീർ കെ. എം തുടങ്ങിയവർ നേതൃത്വം നൽകി.

