10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം;കിടപ്പുരോഗികൾക്കുള്ള സഹായ ഉപകരണം നിർമ്മിച്ചതിനാണ്
കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തിനാണ് കേരളത്തിൽ നിന്ന് സനത് സൂര്യ പരിഗണിക്കപ്പെട്ടത്.
കോഴിക്കോട്: നരിക്കുനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി സനത് സൂര്യയാണ് ഈ അംഗീകാരത്തിന് അർഹനായത്. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തി നാണ് കേരളത്തിൽ നിന്ന് സനത് സൂര്യ പരിഗണിക്കപ്പെട്ടത്.
സർഗാത്മകവും ജനോപകാരപ്രദ വുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഇൻസ്പയർ അവാർഡ് നൽകി വരുന്നത്.കിടപ്പുരോഗികളായി ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നവർക്ക് പരസഹായ മില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായി ക്കുന്ന ഉപകരണം എന്ന ആശയമാണ് സനത് സൂര്യ യാഥാർത്ഥ്യമാക്കിയത്.കിടപ്പുരോഗിയായ തൻ്റെ മുത്തശ്ശിയുടെ ദുരിതാ വസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിൻ്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കാൻ പ്രേരണയായ തെന്ന് സനത് സൂര്യ പറഞ്ഞു.
ബിസിനസുകാരനായ സജീവിൻ്റെ യും പാലത്ത് എ.എൽ.പി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത് സൂര്യ.ഒരേസമയം ബെഡും വീൽ ചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണ ത്തിൽ ടോയ്‌ലറ്റ്, വാഷ്‌ബേസ് എന്നീ സൗകര്യങ്ങളും ഉണ്ട്. സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും.

