headerlogo
local

ചേർമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി പതിനൊന്നിന്

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്യും

 ചേർമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി പതിനൊന്നിന്
avatar image

NDR News

07 Feb 2023 05:13 PM

പേരാമ്പ്ര: സംസ്ഥാന ടൂറിസം ഭൂപടത്തിൽ പേരാമ്പ്രയിൽ നിന്നും പുതിയ രേഖപ്പെടുത്തൽ. ചേർമല ടൂറിസം പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. ഫെബ്രുവരി പതിനൊന്ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ. ടി.പി. രാമകൃഷ്ണൻ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

        പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചേർമല പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലമാണ്. പേരാമ്പ്ര പട്ടണത്തിൻ്റെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ച ഇവിടെ ദൃശ്യമാകും. കുന്നിൻ മുകളിലെ വിശാലമായ പുൽമൈതാനവും കാഴ്ചക്കാരുടെ മനം മയക്കും. ശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ നരിമഞ്ചയെന്ന ചെങ്കൽ ഗുഹയും പ്രദേശത്തിൻ്റെ മാറ്റ് കൂട്ടുന്നു. ടൂറിസം ഭൂപടത്തിൽ അധികം വൈകാതെ ചേർമലയും സ്ഥാനമുറപ്പിക്കുമെന്നതിൽ സംശയമില്ല.

        ഉദ്ഘാടന ചടങ്ങിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണ യോഗം ഫെബ്രുവരി 8 ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അർജുൻ കറ്റയാട്ട് അറിയിച്ചു. യോഗത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, രാഷ്ട്രീയ സാഹൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

NDR News
07 Feb 2023 05:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents