headerlogo
local

ഡയമണ്ട് മണിയൂർ

ജില്ലാതല ബാല ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരി കുമാരി നവ്യശ്രി ഉദ്ഘാടനം ചെയ്തു.

 ഡയമണ്ട് മണിയൂർ
avatar image

NDR news

09 Feb 2023 01:21 PM

   മണിയൂർ:ഡയമണ്ട് മണിയൂർ നടത്തിയ "വർണോത്സവം" ജില്ലാതല ബാല ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരി കുമാരി നവ്യശ്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടോപ് സിംഗർ ശ്രീനന്ദിനെ അനുമോദിച്ചു.

   ഏറ്റവും നല്ല ചിത്രകാരനും ചിത്രകാരിക്കുമള്ള ടിവി രൈരു മാസ്റ്റർ ,ഒ.ടി.കേളു മാസ്റ്റർ സ്വർണ്ണ മെഡലുകൾക്ക് അർണവ് അഭിലാഷ് (പുറക്കാട്), അദ്വൈത സുഷാന്ത് (പേരാമ്പ്ര സെൻറ്  ഫ്രാൻസിസ് ഹൈസ്കൂൾ ) എന്നിവർ അർഹരായി. നഴ്സറി വിഭാഗം സ്ഥാനങ്ങൾ ആരാധ്യ ജിതിൻ (മണിയൂർ),നഫീസത്തുൽ മിസറിയ എന്നിവർ നേടി .എൽ.പി ഒന്നും രണ്ടും സമ്മാനങ്ങൾ ദ്യുതി ജയപാൽ (മേപ്പയിൽ), ഉമ്മു ഹബീബ (വടകര)എന്നിവരും, യു. പി വിഭാഗം സമ്മാനം സഞ്ജയ് കൃഷ്ണ ആദിദേവ്(കുറുന്തോടി) എന്നിവരും, ഹയർസെക്കൻഡറി സ്കൂൾ ഒന്ന് രണ്ട് സമ്മാനങ്ങൾ അഞ്ജന ഷിബു, വജ്ര രാജേഷ് എന്നിവരും നേടി.

   പി സതീഷ് കുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീനാഥ് മാക്കൂൽ സ്വാഗതവും,വി.കെ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

 

NDR news
09 Feb 2023 01:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents