ജലസംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലും,സമൂഹത്തിലും എത്താൻ ;തുറയൂരിൽ "കിറ്റി ഷോ"
പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

തുറയൂർ:തുറയൂരിൽ ജല സംരക്ഷണ സന്ദേശ സാംസ്കാരിക പരിപാടി "കിറ്റി ഷോ" സംഘടിപ്പിക്കുകയുണ്ടായി.ജലസംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് "കിറ്റി ഷോ" നടത്തിയത് .
പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ. കൃഷ്ണ കുമാർ, സജിത കെ. ടി എന്നിവർ സംസാരിച്ചു.
എ.കെ കുട്ടികൃഷ്ണൻ സ്വാഗതവും ടി .കെ.ദിപിന നന്ദിയും പ്രകാശിപ്പിച്ചു. പഞ്ചായത്തിലെ 7 സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.