"ജൽ ജീവൻ മിഷൻ"സമ്പൂർണ്ണ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി നാടിന് സമർപ്പിച്ചു.

തുറയൂർ:തുറയൂർ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു "ജൽ ജീവൻ മിഷൻ" പദ്ധതി .കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി നാടിന് സമർപ്പിച്ചു.
പയ്യോളി അങ്ങാടിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. വാട്ടർ അതോറിറ്റി എൻജിനീയർ ഡോക്ടർ പി. ഗിരീശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ മുരളീധരൻ എം.പി, ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവർ മുഖ്യാഥിതികളായി.