പയ്യോളി നഗരസഭയുടെ വഴിയോര വിശ്രമ കേന്ദ്രം "ടേക്ക് എ ബ്രേക്ക്" യാഥാർത്ഥ്യമായി
വഴിയോര വിശ്രമകേന്ദ്രം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.

തുറയൂർ:പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ യാത്രക്കാർക്കായി അട്ടക്കുണ്ട് ഭാഗത്ത് ഒരുക്കിയ വഴിയോര വിശ്രമകേന്ദ്രം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
നഗരസഭയിൽ മൂന്ന് പൊതു ടോയ്‌ലറ്റുകളാണ് "ടേക്ക് എ ബ്രേക്ക്" മാതൃകയിൽ വഴിയോര വിശ്രമ കേന്ദ്രമായി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തേ താണ് അട്ടക്കുണ്ട് ഭാഗത്ത് പൂർത്തീകരിച്ചത്.അടുത്തത് പയ്യോളിയിലും ,ഇരിങ്ങലിലും നിർമ്മാണം തുടർന്നുകൊണ്ടിരി ക്കുകയാണ്.
മുഖ്യമന്ത്രിയുടെ 12 ഇന പരിപാടി യുടെ ഭാഗമായ 13 ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ചാണ് നഗരസഭ പദ്ധതി യിൽ ഉൾപ്പെടുത്തി വിശ്രമ കേന്ദ്രം പൂർത്തിയാക്കിയത്.നഗരസഭ ചെയർമാൻ ഷഫീഖ് വടക്കെയിൽ അധ്യക്ഷം വഹിച്ചു. പി .എം. ഹരിദാസൻ, മഹിജ എളോടി, കെ.ടി.വിനോദ്, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ കെ പി രാധാകൃഷ്ണൻ ,പ്രോഗ്രാം ഓഫീസർ കൃപ വാരിയർ, രവീന്ദ്രൻ കുറുമണ്ണിൽ, അനീഷ് മാസ്റ്റർ ,പി.ടി രാഘവൻ, പ്രഭാകരൻ പ്രശാന്തി, ഷജ്മിന അസൈനാർ എന്നിവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ടി ചന്ദ്രൻ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ നന്ദിയും രേഖപ്പെടുത്തുകയുണ്ടായി.