headerlogo
local

ഹെൽത്ത് കാർഡ്: സമയപരിധി വീണ്ടും നീട്ടി

ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.

 ഹെൽത്ത് കാർഡ്: സമയപരിധി വീണ്ടും നീട്ടി
avatar image

NDR News

01 Mar 2023 09:27 AM

തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി.ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസം കൂടിയാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.

 

ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.

 

ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14നായിരുന്നു ഇതിന് മുൻപ് സമയപരിധി നീട്ടിയത്. 28വരെയാണ് സമയം അനുവദിച്ചത്.

NDR News
01 Mar 2023 09:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents