കെ.എം.സി.സി. നേതാക്കൾ തണൽ ഡയാലിസീസ് സെൻ്റർ സന്ദർശിച്ചു
ഖത്തർ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, ഖത്തർ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ജാലിസ് എന്നിവർ നേതൃത്വം നൽകി

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന നന്മ തണൽ ഡയാലിസീസ് ആൻ്റ് ഫിസിയോ തെറാപ്പി സെന്റർ ഖത്തർ കെ.എം.സി.സി. നേതാക്കാൾ നന്ദർശിച്ചു. ഖത്തർ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, ഖത്തർ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ജാലിസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
കോഴിക്കോട് ജില്ലാ കെ.എം.സി.സി. സ്പോർട്സ് കൺവീനർ മുനീർ കാരയാട്, പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധീഖ് കാരയാട്, അരിക്കുളം പഞ്ചായത്ത് കെ.എം.സി.സി. ട്രഷറർ മുഹമ്മദ് പൊറ്റയിൽ, വൈസ് പ്രസിഡന്റ് നിയാസ് വാകമോളി മുതലായവരാണ് സന്ദർശനം നടത്തിയത്. തണൽ ഡയാലിസിസ് സെൻ്റർ ജനറൽ സെക്രട്ടറി ടി.പി. കുഞ്ഞിമായൻ സ്വാഗതം പറഞ്ഞു.
തണൽ വൈസ് പ്രസിഡന്റ് ഇമ്പിച്ച്യാലി സിത്താര അധ്യക്ഷനായി. ട്രഷർ പി.കെ. മൊയതിഹാജി,കെ ഉമ്മർ കുട്ടി, കെ.കെ. കുഞ്ഞായി ഹാജി, കെ.എം. ഇബ്രാഹീം ഹാജി, ആവള മുഹമ്മദ്, വി.പി.കെ. ലത്തീഫ് എന്നിവർ സംസാരിച്ചു. തണലിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാ അർത്ഥത്തിലുമുള്ള സഹായവും സഹകരണവും കെ.എം.സി.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.