ദ്വിദിന രാത്രി കാല ക്ലാസ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് അംഗം രജീഷ് പി.എം. ഉദ്ഘാടനം നിർവഹിച്ചു

നൊച്ചാട്: നൊച്ചാട് ഫീനിക്സ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് ദ്വിദിന രാത്രി കാല ക്ലാസ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രജീഷ് പി.എം. ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം കെ.കെ. അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, ഇ.എം. രനീഷ്, പി.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. കണക്ക്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ ദ്വിദിന ക്ലാസിൽ നടന്നുവരുന്നു.