മാണിക്കോത്ത് പത്മനാഭൻ നായരെ അനുസ്മരിച്ചു
കായണ്ണ പെയിൻ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് ഉപകരണങ്ങൾ കൈമാറി
പേരാമ്പ്ര : കായണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന മാണിക്കോത്ത് പത്മനാഭൻ നായരെ അനുസ്മരിച്ചു. ഒന്നാം ചരമവാർഷികത്തിൽ പപ്പേട്ടൻ അനുസ്മരണ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അദേഹത്തിന്റെ സ്മരണാർത്ഥം കുടുംബം കായണ്ണ പെയിൻ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് ഉപകരണങ്ങൾ കൈമാറി.
കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി ഉപകരണങ്ങൾ കായണ്ണ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: മഹേഷിന് കൈമാറി. വാർഡ് മെംബർ കെ. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പി. വിനയ, പി. സി. ബഷീർ, ജെ.പി കായണ്ണ , ഐപ്പ് വടക്കേത്തടം, എം. ഋഷികേശൻ , ഇ. എം. രവീന്ദ്രൻ, കെ. വി. സരസ്വതി എന്നിവർ സംസാരിച്ചു. പത്മനാഭൻ നായർ സ്മാരക എൻഡോവ്മെന്റ് കായണ്ണ ഗവ:യു.പി സ്കൂൾ വിദ്യാർത്ഥികളായ അൻമിയ, അഞ്ജിമ ബിജു എന്നിവർക്ക് കൈമാറി.
അംഗണവാടി വിദ്യാർത്ഥികൾക്ക് പായസ വിതരണവും നടത്തി. പുഷ്പാർച്ചനക്ക് സി. എം. ബിജേയ്, പി. സി. മിഥുൻ കൃഷ്ണ, മേഘനാഥൻ, മണ്ണാങ്കണ്ടി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

