കണ്ണ് തുറക്കുക, മുന്നിലെ തടസ്സങ്ങൾ കാണാം, മനസ്സ് തുറക്കുക, ജീവിതത്തിലെ വീഴ്ചകളും അറിയാം; ഇബ്രാഹിം തിക്കോടി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതൻ ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: കണ്ണടച്ച് നടക്കുമ്പോഴുള്ള വീഴ്ച്ചകൾ പോലെയാണ്, മനസ്സ് തുറക്കാതെയുള്ള ജീവിത ദുരിതങ്ങളുമെന്ന് പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി. സീനിയർ സിറ്റിസൺ ഫോറം തിരുവങ്ങായൂർ യൂണിറ്റ് നടത്തിയ വാർഷികാഘോഷ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാരയാട് എ.എൽ.പി. സ്കൂളിൽ നടന്ന പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതൻ ഉദ്ഘാടനം ചെയ്തു.
ടി.കെ.ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി സംഘടനാ കാര്യങ്ങളും ശ്രദ്ധിക്കേണ്ട വിഷയങ്ങളും വിശദീകരിച്ചു. യു.പി. കുഞ്ഞികൃഷ്ണൻ, രാജൻ നമ്പീശൻ, മെമ്പർ എം.കെ. ശാന്ത, സി.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു.