സ്ത്രീ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കണം :കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് INTUC
INTUC സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സച്ചിത്ത് പരിപാടി ഉദ്ഘടനം ചെയ്തു.

കോഴിക്കോട് :തൊഴിലിടങ്ങളിലും മറ്റും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ നിയമം കർശനമായി നടപ്പിലാക്കണ മെന്നും, തൊഴിൽ ശാലകളിൽ സ്ത്രീ കൾക്ക് എട്ടു മണിക്കൂർ ജോലി എന്നുള്ള നിയമം ശക്തമായി നടപ്പിലാക്കാൻ തൊഴിലിടങ്ങളിൽ കർശനമായ പരിശോധന നടത്താൻ തൊഴിൽ വകുപ്പ് തയാറാകണമെന്നും കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് INTUC ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക വനിതാ ദിന സമേളനം ആവശ്യപ്പെട്ടു.
യൂണിയൻ ജില്ലാ വൈസ്. പ്രസിഡന്റും കൗൺസിലറുമയ ഡോ. അൽഫോൻസാ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, INTUC സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സച്ചിത്ത് പരിപാടി ഉദ്ഘടനം ചെയ്തു.
ചടങ്ങിൽ മുതിർന്ന ഗാർഹിക തൊഴിലാളികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തുകയും, കോടഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനി ജോൺ കുന്നത്, പി.കെ ചോയി, സുജാത ഗംഗധരൻ, പ്രമീള കാക്കൂർ, കൃഷ്ണവേണി, സുരേഷ് ബാബു, ബൈജു മൈക്കാവ്, സരിത പ്രകാശ്, കെ. ടി. സിന്ധു എന്നിവർ പ്രസംഗിച്ചു.