ചേനോളിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഐ.യു.എം.എൽ. ചേനോളി ശാഖ ജനറൽ സെക്രട്ടറി മനാഫ് കീഴൽ ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ചേനോളി ശാഖ വനിതാ ലീഗും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സങ്കടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഐ.യു.എം.എൽ. ചേനോളി ശാഖ ജനറൽ സെക്രട്ടറി മനാഫ് കീഴൽ, പാറപ്പുറത്തു അബ്ദുള്ളയ്ക്ക് പരിശോധന കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി റഹ്മാൻ ബാഫക്കി സ്വാഗതം പറഞ്ഞു.
വനിതാ ലീഗ് മണ്ഡലം സെക്രട്ടറി കുഞ്ഞായിഷ വെള്ളാംതൊടി, വനിതാ ലീഗ് ചേനോളി ശാഖ പ്രസിഡന്റ് സുലൈഖ മജീദ്, സെക്രട്ടറി ജാസ്മിൻ ജാഫർ, വൈസ് പ്രസിഡന്റ് സുലൈഖ ചാലിൽ, റബീഹത്തു സമീർ നങ്ങിചെത്ത്, സമീറ സാജിദ് പുതിയൊട്ടിൽ, നാസിറ പി., എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ഹുസ്ന നൗഫൽ നന്ദി പ്രകാശിപ്പിച്ചു.