കൊൽക്കത്തയിൽ സംഘടിപ്പിച്ച യൂണിവേഴ്സൽ റെക്കോർഡ് ഫോറം വേൾഡ് ഐടി ടാലന്റ് ഷോ മധ്യമ പുരസ്കാരം അജീഷ് അത്തോളി ഏറ്റുവാങ്ങി
സംഗമം സ്വാമി പരമാത്മമഹാരാജ് ഉദ്ഘാടനം ചെയ്തു.

കോൽക്കത്ത :യുണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം വേള്‍ഡ് ഐ ടി ടാലന്റ് ഷോ കോല്‍ക്കത്തയില്‍ സംഘടിപ്പിച്ച മാധ്യമ പുരസ്‌ക്കാരം ജീവന്‍ ടി വി റീജിയണല്‍ ചീഫ് അജീഷ് അത്തോളി ഏറ്റുവാങ്ങി.
രാജ്യത്തെ വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള വ്യത്യസ്ത കഴിവുള്ളവരില്‍ യുണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അംഗീകാരം നേടിയവരാണ് കോല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ക്ലബ് വേദിയില്‍ സംഗമിച്ചത്. സംഗമം സ്വാമി പരമാത്മമഹാരാജ് ഉദ്ഘാടനം ചെയ്തു.
മുന്‍ കേന്ദ്ര മന്ത്രിയും എം എല്‍ എ യുമായ മദന്‍ മിത്ര മുഖ്യാതിഥി യായി.മാധ്യമ പുരസ്‌ക്കാരം ജീവന്‍ ടി വി റീജിയണല്‍ ചീഫ് അജീഷ് അത്തോളിയും,സമഗ്ര സംഭാവന ക്കുള്ള അവാര്‍ഡ് സഹകാരി കെ എം ബഷീറും ഏറ്റുവാങ്ങി.തുടര്‍ന്ന് എന്‍ കെ ലത്തിഫ് , സലിം പടവണ്ണ, അനൂപ് ഉപാസന ഉള്‍പ്പെടെയുള്ള റിക്കോര്‍ഡ് നേടിയവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. യു ആര്‍ എഫ് ചീഫ് എഡിറ്റര്‍ സുനില്‍ ജോസഫ് , സാമൂഹിക പ്രവര്‍ത്തകൻ കോഹിനൂര്‍ മജുംദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തുടർന്ന് യൂനിണിവേഴ്‌സല്‍ റിക്കോര്‍ഡ് നേടിയവരുടെ പ്രകടനവും ആസ്വാദ്യകരമായി.