ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസ് ഇനി നാടിൻറെ കരങ്ങളിലേക്ക്
മേപ്പയൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആംബുലൻസ് തയ്യാറാക്കിയത്.

മേപ്പയ്യൂർ:മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സെയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ചു.മേപ്പയൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആംബുലൻസ് തയ്യാറാക്കിയത്.ഐ.ടി അബ്ദുസ്സലാം അധ്യക്ഷനായി.ടി.കെ അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.എ.റസാക്ക് മാസ്റ്റർ,മിസ്സ്ഹബ് കീഴരിയൂർ,സഹീർ നല്ലളം,എം.വി അബ്ദുല്ല,ടി.കെ ലത്തീഫ് എം.എം. അഷറഫ്,ഫൈസൽ ചാവട്ട്,
കെ.എം.എ. അസീസ്,എം.കെ ഫസലുറഹ്മാൻ,ഷർമിന കോമത്ത്,മുഹമ്മദ് ചാവട്ട്,നിസാർ മേപ്പയ്യൂർ,ഫൈസൽ മൈക്കുളം, ഹുസൈൻ കമ്മന, വി.പി ജാഫർ, അഷ്റഫ് കൊല്ലിയിൽ എന്നിവർ സംസാരിച്ചു.