മിഠായിതെരുവ് പാർക്കിങ് പ്ലാസ നിർമ്മാണം;കച്ചവടക്കാർ പൂർണ്ണമായി ഒഴിഞ്ഞു
നിലവിൽ കച്ചവടം നടത്തുന്ന പന്ത്രണ്ടോളം കച്ചവടക്കാർക്ക് പകരം സംവിധാനം ഒരുക്കും.

കോഴിക്കോട്:എസ്.എം സ്ട്രീറ്റ് കവാടത്തിൽ പാർക്കിങ്ങ് പ്ലാസ നിർമിക്കുന്നതിന് കണ്ടെത്തിയ സത്രം കെട്ടിടത്തിലെ കച്ചവടക്കാർ പൂർണമായി ഒഴിഞ്ഞു. നിലവിൽ കച്ചവടം നടത്തുന്ന പന്ത്രണ്ടോളം കച്ചവടക്കാർക്ക് പകരം സംവിധാനം ഒരുക്കും.
മുന്നൂറോളം കാറുകളും 200 ഇരുചക്രവാഹനങ്ങളും നിർത്താൻ കഴിയുന്ന പാർക്കിങ്ങ് പ്ലാസയുടെ നിർമാണം ഉടനെ ആരംഭിക്കും.നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലും ബിയർ പാർലറും മാസങ്ങൾക്ക് മുമ്പ് ഒഴിപ്പിച്ചിരുന്നു.
കടമുറികൾ ഒഴികെയുള്ള മറ്റ് കെട്ടിടങ്ങൾ പൊളിക്കുന്നത് പകുതിയേോളം പൂർത്തിയായിട്ടുണ്ട്. ഒന്നര വർഷത്തിനകം പാർക്കിങ് പ്ലാസ നിർമാണം പൂർത്തിയാകും