കോവിഡ് മരണങ്ങൾ ഇല്ല; വെബ്സൈറ്റിൽ പിഴവ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ എന്ന സർക്കാർ കണക്കുകൾക്ക് പിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചതാണെന്നും വിശദീകരണത്തിൽ പറയുന്നു.നേരത്തെ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു എന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്.
മരണം സംഭവിച്ചത് തൃശൂരിലാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ ആരോഗ്യവകുപ്പ് തിരുത്തിയത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുകയാണ്.