അച്ചടക്ക ലംഘനം; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
കെ. എസ്.ആർ.ടി.സി ജീവനക്കാർക്കാണ് സസ്പെൻഷൻ.
അച്ചടക്ക ലംഘനത്തിന് കെ.എസ്.ആർ.ടി.സി.യിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ, അമിതവേ ഗത മൂലം അപകടം ഉണ്ടാക്കിയ ഡ്രൈവർ, ടിക്കറ്റിൽ ക്രമക്കേട് നടത്തിയ കണ്ടക്ടർ, മേലുദ്യോ ഗസ്ഥർക്കെതിരെ അപകീർത്തി പ്രചരണം നടത്തിയ കണ്ടക്ടർ ഉൾപ്പെടെ അഞ്ച് പേർക്കാണ് സസ്പെൻഷൻ.
മാനന്തവാടി യൂണിറ്റിലെഡ്രൈവർ എ. ആർ ജയരാജൻ, കുറ്റിപ്പുറത്ത് മദ്യപിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ, സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ് മാരിയപ്പൻ, ടിക്കറ്റിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ കണ്ടക്ടർ കെ.എ കുഞ്ഞിമുഹമ്മദ്, മേലുദ്യോഗസ്ഥർക്കെതിരെ വിമർശിച്ച് സംസാരിക്കുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു കെ നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

