തൊഴിലുറപ്പ് ദിവസക്കൂലി കൂട്ടി; 333 രൂപയാക്കി
പുതിയ നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം:കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം ദിവസവേതനം 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം.നിലവിൽ 311 രൂപയാണു തൊഴിലാളികളുടെ ദിവസക്കൂലി. ഇത് 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.
പുതിയ നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും.നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്. 357 രൂപ ഹരിയാനയിൽ തൊഴിലുറപ്പ് ജോലിക്കാരുടെ ദിവസക്കൂലി. തമിഴ്നാട്ടിൽ ദിവസക്കൂലി 13 വർദ്ധിപ്പിച്ച് 294 രൂപയാക്കി. കർണാടകയിൽ ഏഴ് രൂപ കൂട്ടി 316 രൂപയും ആന്ധ്രപ്രദേശിൽ 15 രൂപ വർദ്ധിപ്പിച്ച് 272 രൂപയുമാക്കി.

