സ്കൂൾ കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്കാരം;മാതാ പേരാമ്പ്രക്കെതിരെ കേസ്
തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ ത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാതാ പേരാമ്പ്രക്കെതിരെ കേസെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) നിർദേശ പ്രകാരമാണ് കേസെടുത്തത്. മതസ്പർധ വളർത്തൽ കുറ്റപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ നേരത്തെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരു
കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിലാണ് വിവാദമായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്.തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്.

