പയ്യോളിയിൽ വ്യാപര സ്ഥാപനങ്ങളിൽ പരക്കെ കവർച്ച
മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടു പേർ സമീപത്തെ കടവരാന്തയിൽ നിൽക്കുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

പയ്യോളി: ഇരിങ്ങലിലും പയ്യോളി ടൗണിലെയും വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ച. വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവമെന്ന് കരുതുന്നു. ഇരിങ്ങൽ താഴെകളരി യു.പി സ്കൂൾ റോഡിൽ പ്രവർത്തിക്കുന്ന 'കലവറ സ്റ്റോർ' എന്ന സൂപ്പർമാർക്കറ്റിന്റെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
കടയിലെ മേശയിൽ സൂക്ഷിച്ച മുപ്പതിനായിരത്തോളം രൂപ കവർന്നു. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടു പേർ മങ്ങൂൽപാറ ബസ് സ്റ്റോപ്പിനു സമീപത്തെ കടവരാന്തയിൽ നിൽക്കുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പയ്യോളി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
മാന്യമായ രീതിയിൽ പയ്യോളി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന 'കൈരളി' ഹോട്ടലിലും കവർച്ച ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബീച്ച് റാഡിൽ പ്രവർത്തിക്കുന്ന 'ഫൈവ് ജി' മൊബൈൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്തെങ്കി ലും മോഷണം നടന്നിട്ടില്ല.