കുയിമ്പിലുന്ത് ശ്മശാനം റോഡിന് ഇനി കാത്തിരിപ്പ് വേണ്ട
പ്രസിഡണ്ട് സി .കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങത്ത് :തുറയൂർ പഞ്ചായത്ത് നിർമ്മിച്ച കുയിബിലുന്ത് ശ്മശാനം റോഡ് പ്രസിഡണ്ട് സി .കെ .ഗിരീഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം റോഡ് യാഥാർത്ഥ്യമായതിൽ നാട്ടുകാർ ഏറെ സന്തോഷത്തിലാണ്.
മെമ്പർ ജിഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .സ്ഥിരംസമിതി ചെയർമാൻ സബിൻ രാജ് കെ .കെ ആശംസ അർപ്പിച്ചു സംസാരിച്ചു. അബ്ദുറഹ്മാൻ കുയിമ്പിലുന്ത് സ്വാഗതം പറഞ്ഞു.