തിരുവങ്ങൂർ നരസിംഹ പാർത്ഥ സാരഥി ക്ഷേത്രത്തിൽ പ്രാർത്ഥനാ സംഗമം നടന്നു
പ്രശസ്ത സിനിമ സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്തു.
തിരുവങ്ങൂർ:ക്ഷേത്രത്തിന്റെ ധ്വജവും നടപ്പന്തലും ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്നതിന് എതിരെയാണ് സംഗമം നടന്നത് .പ്രശസ്ത സിനിമ സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എ .കെ സുനിൽ സ്വാഗതം പറഞ്ഞു. കേശവൻ നമ്പി അധ്യക്ഷതവഹിച്ചു. പിഷാരികാവ് ട്രസ്റ്റി ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന്, വൈകിട്ട് നടന്ന സമ്മേളനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, യു.കെ.രാഘവൻ മാസ്റ്റർ, രാമൻ കീഴന, പായിച്ചേരി കണ്ണൻ സ്വാമി, ശിവദാസ് കരോളി, കാഞ്ഞിലശ്ശേരി വിനോദ് മാരാർ ,സുനിൽ തിരുവങ്ങൂർ, ശിവദാസ് ചേമഞ്ചേരി, ഉണ്ണി സ്വാമി എന്നിവർ സംസാരിച്ചു.
ആർഷ വിദ്യാപീഠം ആചാര്യനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ ശശി കമ്മട്ടേരി മുഖ്യപ്രഭാഷണം നടത്തി .എൻ .കെ അനിൽ അധ്യക്ഷത വഹിച്ചു. ബിനീഷ് ബിജലി സ്വാഗതവും വി.ടി.ഉണ്ണി നന്ദിയും രേഖപ്പെടുത്തി.

