രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം തുറന്നു കാട്ടി എസ്.എഫ്.ഐ
സെമിനാർ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രി ഉദ്ഘാടനംചെയ്തു.
വടകര:പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ ശ്രമം തുറന്നുകാട്ടി എസ്.എഫ്.ഐ സെമിനാർ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രി ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് പി താജുദ്ദീൻ അധ്യക്ഷനായി.
എ.കെ.ജി.സി ടി ജില്ലാ പ്രസിഡന്റ് ഷിനു, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് വി വി വിനോദ്, ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി ടി.അതുൽ, ജാൻവി കെ സത്യൻ, അഭിഷ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി മിഥുൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ടി.പി അമൽരാജ് നന്ദിയും പറഞ്ഞു.

