ആത്മീയസൗധം വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് മുന്നോടിയായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെ.രാഘവൻ എംപി ഉദ്‌ഘാടനം ചെയ്‌തു.
കോഴിക്കോട്:കക്കോടി ആനാവ്കുന്നിൽ ശാന്തിഗിരിയുടെ ആത്മീയസൗധം വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് മുന്നോടിയായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കക്കോടി പടിഞ്ഞാറ്റുംമുറി ഗവ.യുപി സ്കൂളിൽ എം.കെ രാഘവൻ എംപി ഉദ്‌ഘാടനം ചെയ്‌തു. മോഹനൻ കൈതമോളി അധ്യക്ഷനായി.
ഞായർ രാവിലെ ഒമ്പതിനാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമർപ്പിക്കുക. 14,000 ചതുരശ്ര അടി വിസ്തൃതിയിലും 72 അടി ഉയരത്തിലുമാണ് മൂന്നു നിലകളുള്ള കെട്ടിടം നിർമിച്ചത്. ഓരോ നിലയിലും 12 വീതം 36 ഇതളുകളായി വിടർന്ന താമരശിൽപം, അകത്തളത്തിൽ 34 തൂണുകൾ, താഴത്തെ നിലയിൽ മധ്യഭാഗത്തായി 21 അടി ചുറ്റളവിൽ മണ്ഡപം, അതിനോട് ചേർന്ന് ചിത്രപ്പണികളുമായി ബാലാലയം, മുകളിലത്തെ നിലകളിൽ ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയം എന്നിവയാണുള്ളത്.
മെഡിക്കൽ ക്യാമ്പിൽ യു പി സോമനാഥൻ, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡോ. ബി രാജ്കുമാർ, ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി, എൻ ഉപശ്ലോകൻ, എൻ അജിത, ഇ എം ഗിരീഷ് കുമാർ, പി നിഷ പിലാക്കാട്ട്, യു പി സോമനാഥൻ, കെ പി ഷിനു, വി ബിനോയ്, സി ഷൈനി, കെ എൻ വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.

