ഉള്ളിയേരി ഫെസ്റ്റിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി
മികച്ച ഗായികക്കുള്ള ദേശീയ പുരസ്ക്കാര ജേതാവ് നഞ്ചിയമ്മയാണ് പോസ്റ്റർ പുറത്തിറക്കിയത്.
ഉള്ളിയേരി : ഉള്ളിയേരി ഫെസ്റ്റിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള ആദ്യ
പോസ്റ്റർ മികച്ച ഗായികക്കുള്ള ദേശീയ പുരസ്ക്കാര ജേതാവ് നഞ്ചിയമ്മ പുറത്തിറക്കി.
ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന ഉള്ളിയേരി ഫെസ്റ്റ് ബ്രാൻഡ് അംബാസിഡറായി നഞ്ചിയമ്മയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത പ്രഖ്യാപിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻറ് എൻ എം ബാലരാമൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജു ചെറുക്കാവിൽ , വി എം ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

