headerlogo
local

കോട്ടൂർ മൂലാട് പുതിയ തൃക്കോവിൽ ശ്രീ നരസിംഹക്ഷേത്രം സപ്താഹയജ്ഞത്തിന് തുടക്കമായി

ഏപ്രിൽ 15 മുതൽ 22 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 കോട്ടൂർ മൂലാട് പുതിയ തൃക്കോവിൽ ശ്രീ നരസിംഹക്ഷേത്രം സപ്താഹയജ്ഞത്തിന് തുടക്കമായി
avatar image

NDR News

17 Apr 2023 11:23 AM

നടുവണ്ണൂർ : കോട്ടൂർ മൂലാട് പുതിയ തൃക്കോവിൽ ശ്രീ നരസിംഹ ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഏപ്രിൽ 15 മുതൽ 22 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകുന്നേരം 5 30ന് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. മൂലാട് പെരുവച്ചേരി ഭാഗങ്ങളിൽ നിന്നും കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് സംഗമിച്ചു മഹാഘോഷ യാത്രയായി പുതിയ തൃക്കാവിൽ ക്ഷേത്രത്തിൽ എത്തിചേർന്നു. തുടർന്ന് ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രംതന്ത്രി ശ്രീ. ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഭഗവത് മഹാത്മ്യ യജ്ഞം തുടക്കമായി. പഴയിടം ശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് ആണ് യജ്ഞാചാര്യൻ. 

 

ഏപ്രിൽ 18 ന് വൈകുന്നേരം 6 മണിക്ക് നരസിംഹാവതാര വർണനക്ക് ശേഷം നരസിംഹാവതാരത്തിൻറെ രംഗാവിഷ്കാരം നടക്കും .ഏപ്രിൽ 20ന് വൈകിട്ട് രുഗ്മിണി സ്വയംവര ഘോഷയാത്ര മൂലാട് മുത്തപ്പനാറുകുളങ്ങര ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെടും. അന്നേദിവസം കോൽക്കളി അരങ്ങേറ്റവും തിരുവാതിരക്കളിയും ഉണ്ടായിരിക്കും 

 

ഏപ്രിൽ 21 22 തീയതികളിൽ ക്ഷേത്ര ചടങ്ങിനുശേഷം പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ,ഭരതനാട്യം, മോഹിനിയാട്ടം എന്നിവ ഉണ്ടായിരിക്കും. ഏപ്രിൽ 22ന് രാത്രി കോഴിക്കോട് നാൻ തല കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ വാമൊഴി ചിന്ത് , മാജിക് ഷോ എന്നിവ ഉണ്ടായിരിക്കും .

    പത്രസമ്മേളനത്തിൽ ആഘോഷകമ്മിറ്റി ചെയർമാൻ അച്ച്യുത് വിഹാർ ഉണ്ണിനായർ , കൺവീനർ സി.കെ. വിശ്വൻ. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ.കെ.ആനന്ദൻ മാസ്റ്റർ, ഇ.കെ.ദാമോദരൻ എന്നിവർ സംബന്ധിച്ചു

NDR News
17 Apr 2023 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents