headerlogo
local

റീൽസ് പ്രിയരേ ഇതിലേ; ഉള്ളിയേരി ഫെസ്റ്റ് റീൽസ് മത്സരം, നിങ്ങൾക്കും പങ്കെടുക്കാം

മത്സരാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾ അറിയാം

 റീൽസ് പ്രിയരേ ഇതിലേ; ഉള്ളിയേരി ഫെസ്റ്റ്  റീൽസ് മത്സരം, നിങ്ങൾക്കും പങ്കെടുക്കാം
avatar image

NDR News

18 Apr 2023 10:48 AM

ഉള്ളിയേരി: ഉള്ളിയേരി ഫെസ്റ്റിന് മുന്നോടിയായി ബഹുജനങ്ങൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാനായി നിങ്ങൾ എടുക്കുന്ന വീഡിയോ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ #ulyfestcontest എന്ന ഹാഷ്ടാഗ് ചേര്‍ത്ത് അപ്ലോഡ് ചെയ്യണം. ഒപ്പം ഉള്ളിയേരി ഫെസ്റ്റി(@ulliyerifest)നെയും മെന്‍ഷന്‍ ചെയ്യുക. അതോടൊപ്പം അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ ലിങ്ക് കോപ്പി ചെയ്ത് ഫോൺ നമ്പർ സഹിതം 7907660312 നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

       മത്സരത്തിന് പ്രായപരിധിയോ വിഷയ പരിധിയോ ഇല്ല. പഞ്ചായത്തിന് പുറത്തുള്ള വിദഗ്ധരാണ് റീൽ പരിശോധിക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ഉള്ളിയേരി ഫെസ്റ്റിൽ വെച്ച് സമ്മാനങ്ങൾ നൽകുന്നതാണ്. 

       ഏപ്രിൽ 28ന് 5 മണിക്ക് മുമ്പായി ലഭിക്കുന്നവ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. സൃഷ്ടികൾ ഒറിജിനൽ ആയിരിക്കണം. ഓൺലൈനിൽ നിലവിലുള്ള ട്രെൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാം, പക്ഷെ കോപ്പിയടിക്കപ്പെട്ട ഉള്ളടക്കം അയോഗ്യതയിലേക്ക് നയിക്കും. ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ നേരെയുള്ള കുറ്റകരമായ, പേര് വിളിക്കൽ, അപകീർത്തികരമായ പരാമർശങ്ങൾ, കൂടാതെ/അല്ലെങ്കിൽ മോശകരമായ ഭാഷ ശൈലി എന്നിവ ഉപയോഗിക്കരുത്. വീഡിയോ ദൈർഘ്യം പരമാവധി രണ്ടു മിനിറ്റാണ്. ഒരു വിഷയത്തിൽ ഗ്രൂപ്പായി ചെയ്യുന്ന വീഡിയോകൾക്ക് ഒരു എൻട്രി മാത്രമേ അനുവദിക്കുള്ളൂ (ഗ്രൂപ്പിലെ ഒരു വ്യക്തിക്ക് മാത്രമേ അയക്കാൻ അവസരമുണ്ടാവുള്ളൂ). 

       റീലുകൾക്കായി ദയവായി മലയാള ഭാഷ മാധ്യമം ഉപയോഗിക്കുക. ഓരോ പങ്കാളിയുടേയും ഒരു എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ, രണ്ടാമത്തെ എൻട്രി അയോഗ്യതയിലേക്ക് നയിക്കും. റീൽ ഫോർമാറ്റ് അനുസരിച്ച്, വീഡിയോ വെർട്ടിക്കൽ തന്നെ ആയിരിക്കണമെന്നും ഉള്ളിയേരിഫെസ്റ്റ് സംഘാടകസമിതി അറിയിച്ചു.

NDR News
18 Apr 2023 10:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents