headerlogo
local

ഇരിങ്ങൽ ജവഹർ വോളി മേളയ്ക്ക് ഇന്ന് തുടക്കമാകും ; ആദ്യ മത്സരത്തിൽ ജഫ കുറ്റ്യാടി_ വോളി ലവേഴ്സ് തിക്കോടിയുമായി ഏറ്റുമുട്ടും

അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പടന്നയിൽ പ്രകാശൻ വോളി മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.

 ഇരിങ്ങൽ ജവഹർ വോളി മേളയ്ക്ക് ഇന്ന് തുടക്കമാകും ; ആദ്യ മത്സരത്തിൽ ജഫ കുറ്റ്യാടി_ വോളി ലവേഴ്സ് തിക്കോടിയുമായി ഏറ്റുമുട്ടും
avatar image

NDR News

21 Apr 2023 03:57 PM

  പയ്യോളി : ജവഹർ സ്പോർട്സ് ക്ലബ്ബ് ഇരിങ്ങൽ സംഘടിപ്പിക്കുന്ന വോളി മേള ഏപ്രിൽ 21, 22, 23 എന്നീ തീയതികളിൽ നടക്കും. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പടന്നയിൽ പ്രകാശൻ വോളി മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.

  ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ജവഹർ ഫ്ലഡ് ലൈഫ് സ്റ്റേഡിയത്തിലാണ് കളി നടക്കുക. വിജയിക്ക് മേപ്രം കുറ്റിയിൽ രാജേന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫിയും, പതിനഞ്ചായിരത്തി യൊന്ന് പ്രൈസ് മണിയും നൽകുന്ന താണ്.

  റണ്ണേഴ്സ് അപ്പി ന് ആനാടക്കൽ നാരായണൻ ട്രോഫിയും, ആയിരത്തൊന്ന് പ്രൈസ് മണിയും സമ്മാനിക്കുന്നതാണ്. 21ന് 6.30ന് ജഫ കുറ്റ്യാടി വോളി ലവേഴ്സ് തിക്കോടിയെ നേരിടും. 22ന് വൈകുന്നേരം7.30ന് ഇരിങ്ങൽ ജവഹർ സ്വപ്ന ബാലുശ്ശേരിയെ നേരിടും. 23ന് വൈകിട്ട് 6.30 മുതൽ ഫൈനൽ മത്സരങ്ങളും ഉണ്ടായിരി ക്കുന്നതാണ്.

NDR News
21 Apr 2023 03:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents