ചേളന്നൂർ മുതുവാട്ടുതാഴം തരിശ് ഭൂമിയിൽ വിളഞ്ഞത് നൂറു മേനി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ചേളന്നൂർ: ചേളന്നൂർ പഞ്ചായത്ത് കൃഷിഭവൻ, ചേളന്നൂർ പാടശേഖര സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ മുതുവാട്ടുതാഴം തരിശ് ഭൂമിയിൽ ഇറക്കിയ നെൽക്കൃഷിയാണ് ആരംഭം തൊട്ട് വിളവെടുപ്പു വരെ ആവേശം പകർന്ന കൂട്ടുകൃഷിയായി മാറിയത്. വിതക്കാൻ ഒപ്പം ചേർന്നവർ കൊയ്ത്തോളം ചേർന്നു നിന്നതിനാൽ വയലിൽ വിളഞ്ഞത് നൂറുമേനി.
ഇരുപത്തിയഞ്ചോളം ഏക്കറിലാണ് പുഞ്ച നെൽകൃഷിയിറക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സെക്രട്ടറി കെ. മനോജ് കുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. സുരേഷ് കുമാർ, പി.കെ. കവിത, സി.പി. നൗഷീർ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, പഞ്ചായത്ത് അംഗങ്ങളായ സിനി ഷൈജൻ, എൻ. രമേശൻ വി.എം. ഷാനി, എ. ജസീന, ജീന അജയ്, കൃഷി ഓഫിസർ പി.കെ. ജിഷ, ജില്ല കൃഷി പാടശേഖര സമിതി അംഗങ്ങളായ ശിവദാസൻ, ചന്ദ്രൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.