ഇരിങ്ങൽ പ്രിയദർശിനി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പത്തി ഏഴാം വാർഷികവും കെട്ടിട ഉദ്ഘാടനവും 22 ,23 തീയതികളിൽ നടക്കും
പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ കെട്ടിടം ഉദ്ഘാടനം നടത്തും.

ഇരിങ്ങൽ:ഇരിങ്ങൽ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 37 വർഷത്തെ സ്വപ്നമായ സ്വന്തം കെട്ടിടം എന്ന സങ്കല്പം ഇതോടെ യാഥാർത്ഥ്യമാകുക യാണ്.ഇതിന്റെ ഭാഗമായി ഏപ്രിൽ 22ന് ക്ലബ്ബിന്റെ വാർഷികവും കെട്ടിട ഉദ്ഘാടനവും നടക്കും.
മൂരാടിന്റെ സാംസ്കാരിക നെഞ്ചകത്ത് സജീവ സാന്നിധ്യമാണ് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്.ആദ്യ ദിനത്തിൽ സാംസ്കാരിക സമ്മേളനം പ്രശസ്ത പിന്നണി ഗായകൻ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
പഴയകാല നാടക പ്രവർത്തകൻ പുന്നോളി കുഞ്ഞികൃഷ്ണൻ രചിച്ച നാടക ഗാനങ്ങളുടെ ദൃശ്യാവിഷ്കാരവും പ്രകാശനവും നടക്കും. വൈകിട്ട് 7 മണിക്ക് ക്ലബ്ബംഗങ്ങളുടെയും പരിസരവാസി കളുടെയും കലാപരിപാടികൾ അരങ്ങേറും. ഉദ്ഘാടന ദിനമായ 23ന് അഞ്ചുമണിക്ക് സാംസ്കാരിക ഘോഷയാത്ര ഉണ്ടാകും. ആറുമണിക്ക് പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ കെട്ടിടം ഉദ്ഘാടനം നടത്തും.തുടർന്ന് നാല്പതോളം പേർ പങ്കെടുക്കുന്ന കൊച്ചിൻ കലാഭവന്റെ മ്യൂസിക് മെഗാ ഷോയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളന ത്തിൽ അറിയിച്ചു.പത്രസമ്മേളന ത്തിൽ കെ. സുരേഷ് ബാബു ,കെ. പി നിജേഷ്, കെ കെ ബാബു, കെ. വി സതീശൻ, സഗീഷ് കുമാർ എസ് .ജി എന്നിവർ പങ്കെടുത്തു.