പ്രതീക്ഷ പാലിയേറ്റീവ് കെയർ ഡോ. നരേന്ദ്രയ്ക്ക് യാത്രയയപ്പ് നൽകി
ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ ഒന്നര വർഷക്കാലം പ്രതീക്ഷയോടൊപ്പമുണ്ടായിരുന്നു.

അരിക്കുളം: പ്രതീക്ഷ പാലിയേറ്റീവ് കെയറിൽ സേവനമനുഷ്ടിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഡോ. നരേന്ദ്രയ്ക്ക് യാത്രയയപ്പ് നൽകി. ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ ഒന്നര വർഷക്കാലം പ്രതീക്ഷയോടൊപ്പമുണ്ടായിരുന്നു.
ചെയർമാൻ കെ. ഇമ്പിച്ചി അലി, രക്ഷാധികാരി ടി.കെ കുഞ്ഞിപ്പക്കി ഹാജി എന്നിവർ ഡോക്ടർക്ക് ഉപഹാരവും മൊമന്റോയും കൈമാറി. ഓഫീസ് സെക്രട്ടറി എം.പി ഷറീനക്കുള്ള ഉപഹാരം ശ്രീധരൻ കണ്ണമ്പത്ത് കൈമാറി.
മുസ്തഫ നമ്മന, പി.കെ മൊയ്തി, സഈദ് എലങ്കമൽ,സക്കീന കെ.എം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രതീക്ഷ പ്രസിഡണ്ട് ടി.അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമ്മദ് എടച്ചേരി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ആവള മുഹമ്മദ് നന്ദിയും പറഞ്ഞു.