ഉള്ളിയേരി ഫെസ്റ്റ് വ്യാപാരി സംഗമത്തിൽ പാട്ടിന്റെ പാലാഴിയായി ഇശൽ നിലാവ്
വ്യാപാരി സംഗമവും സെമിനാറും സംഘടിപ്പിച്ചു
ഉള്ളിയേരി: ഉള്ളിയേരി ഫെസ്റ്റിന്റെ രണ്ടാം ദിവസമായ വ്യാപാരി സംഗമത്തിൽ 'ഇന്ത്യൻ സമ്പദ് വ്യവസ്ഥയും ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ: കെ. രാമകൃഷ്ണൻ മോഡറേറ്ററായ സെമിനാറിൽ അഷറഫ് മൂത്തേടത്ത് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ്), സി.കെ. വിജയൻ (കേരള വ്യാപാരി വ്യവസായി സമിതി ജില്ല ജോയിൻറ് സെക്രട്ടറി), ഹുമയൂൺ കബീർ (കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ്) എന്നിവർ സംസാരിച്ചു.
കെ.എം. ബാബു, സി.കെ. മൊയ്തീൻ കോയ, കാദർ മാതപള്ളി തുടങ്ങിയവർ ചടങ്ങിൽ സാന്നിഹിതരായി. ടി.കെ. സുകുമാരൻ സ്വാഗതവും ഗീത പുളിയാറയിൽ നന്ദിയും പറഞ്ഞു. തുടർന്ന് സജീന്ദ്രൻ ടീം അവതരിപ്പിച്ച ചിരി വിരുന്ന് പരിപാടി ശ്രദ്ധേയമായി. മാക്സ് മ്യൂസിക്കൽ ബാങ്ക് കാലിക്കറ്റ് അണിയിച്ചൊരുക്കിയ ഇശൽ നൈറ്റ് പരിപാടിയും നടന്നു.

