headerlogo
local

റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തുടക്കമിട്ടു

പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനിൽ തറക്കല്ലിടൽ നിർവഹിച്ചു

 റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തുടക്കമിട്ടു
avatar image

NDR News

26 Apr 2023 09:45 AM

കോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ നവീകരണ പദ്ധതിക്ക്‌ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലെനിൽ തറക്കല്ലിടൽ നിർവഹിച്ചു. കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ മുഖ്യാതിഥിയായി.

 

 എം കെ രാഘവൻ എം.പി, മേയർ ബീന ഫിലിപ്പ്‌ എന്നിവർ സംസാരിച്ചു. അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ സി ടി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. 

പുതിയ നാല് ട്രാക്കുകൾ യാഥാർഥ്യമാക്കും. 12 മീറ്റർ വീതിയിലുള്ള ഇരിപ്പിടങ്ങളോടുകൂടിയ രണ്ട് നടപ്പാലങ്ങൾ, ബിസിനസ് ലോഞ്ച്, മൾട്ടി ലെവൽ പാർക്കിങ്, സ്‌കൈവാക്ക് സൗകര്യം എന്നിവയും ഒരുക്കും.  

മുഴുവൻ റെയിൽവേ ക്വാർട്ടേഴ്‌സുകളും പൊളിച്ചുനീക്കി ബഹുനില ക്വാർട്ടേഴ്‌സ് പണിയും.

 

 

4.2 ഏക്കറിൽ വാണിജ്യകേന്ദ്രം സജ്ജമാക്കും. ആർഎംഎസ്, പാഴ്‌സൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്, ഭാവിയിലെ ലൈറ്റ് മെട്രോ സ്റ്റേഷനെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം എന്നിവയും പദ്ധതിയിലുണ്ട്. ഫ്രാൻസിസ് റോഡിൽനിന്ന്‌ പടിഞ്ഞാറ് ഭാഗത്തേക്ക് നേരിട്ട് പ്രവേശനവും സാധ്യമാവും.

NDR News
26 Apr 2023 09:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents