headerlogo
local

രാജ്യത്തിന്റെ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത് ഭരണഘടന; നിലമ്പൂർ ആയിഷ

ഉള്ളിയേരി ഫെസ്റ്റ്; തിരശ്ശീലക്ക് പിന്നിലെ ജീവിതം നാടക രാവ് പരിപാടി സംഘടിപ്പിച്ചു

 രാജ്യത്തിന്റെ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത് ഭരണഘടന; നിലമ്പൂർ ആയിഷ
avatar image

NDR News

27 Apr 2023 08:36 PM

ഉള്ളിയേരി: രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ദു:ഖിക്കുന്നതായി പ്രശസ്ത നാടക പ്രവർത്തക നിലമ്പൂർ ആയിഷ പറഞ്ഞു. ഉള്ളിയേരി ഫെസ്റ്റിന്റെ ഭാഗമായി നടന്ന തിരശ്ശീലക്ക് പിന്നിലെ ജീവിതം നാടക രാവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

       ഭാരതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്ന എനിക്ക് പ്രതീക്ഷ നൽകുന്നത് കരുത്തേറുന്ന ഇന്ത്യൻ ഭരണ ഘടന ആണെന്നും അവർ പറഞ്ഞു. മനുഷ്യനെ ആപത്ഘട്ടങ്ങളിൽ രക്ഷിക്കാൻ കഴിയാത്ത ഒരു ശക്തിക്കും ശിക്ഷിക്കാനും അവകാശ മില്ലെന്ന തിരിച്ചറിവാണ് മത വിലക്കുകൾ ലംഘിച്ചു കലയെ സ്വീകരിക്കാൻ ധൈര്യം പകർന്നതെന്നും അവർ പറഞ്ഞു. മോഹനൻ ചേനോളി മോഡറേറ്ററായി. മുഹമ്മദ്‌ പേരാമ്പ്ര ചടങ്ങിൽ സംസാരിച്ചു.

       നാടക പ്രവർത്തകരായ സുനിൽ പൂമഠം, വിജയൻ മുണ്ടൊത്ത്, കുര്യൻ രാമപുരം, സുധാകരൻ കന്നൂര് ഇസ്മായിൽ ഉള്ളിയേരി, അശോകൻ മഠത്തിൽ മീത്തൽ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ കെ. ബീന സ്വാഗതവും ടി.കെ. ശിവൻ നന്ദിയും പറഞ്ഞു. ശേഷം കോഴിക്കോട് രംഗമിത്രയുടെ നാടകം പണ്ട് രണ്ട് കൂട്ടുകാരികൾ അരങ്ങേറി.

NDR News
27 Apr 2023 08:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents